Christmas Exam


Monday 24 June 2013

Class X Physics Chapter-8. ശബ്‌ദം(sound)

ശബ്‌ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തിയിരിക്കുന്ന സന്ദര്‍ഭങ്ങള്‍
വവ്വാല്‍, ഡോള്‍ഫിന്‍ മുതലായ ജീവികള്‍ അള്‍ട്രാസോണിക്‌ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്‌. 

ഇത്തരം ജീവികളുടെ സഞ്ചാരമാര്‍ഗത്തില്‍ ഏതെങ്കിലും വസ്‌തുക്കളുണ്ടെങ്കില്‍ ഈ തരംഗങ്ങള്‍ അവയില്‍ തട്ടി പ്രതിഫലിച്ച്‌ ജീവിയുടെ ചെവിയില്‍ എത്തുന്നു. തന്മൂലം അവയ്‌ക്ക്‌ തടസ്സങ്ങള്‍ ഒഴിവാക്കി സഞ്ചരിക്കുന്നതിനും ഇരയുടെ സാന്നിദ്ധ്യം അറിയുന്നതിനും സാധിക്കുന്നു.
സോണാര്‍: ശബ്‌ദത്തിന്റെ പ്രതിഫലനം ആസ്‌പദമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമാണ്‌ സോണാര്‍. കൂടിയ ആവൃത്തിയുള്ള അള്‍ട്രാസോണിക്‌ ശബ്‌ദമാണ്‌ സോണാറില്‍ ഉപയോഗിക്കുന്നത്‌. സമുദ്രത്തിന്റെ ആഴം അളക്കുന്നതിനും മത്‌സ്യക്കൂട്ടങ്ങളുടെയും അന്തര്‍വാഹിനികളുടെയും സാന്നിദ്ധ്യം അറിയുന്നതിനും ഇത്‌ ഉപയോഗിക്കുന്നു.
റഡാര്‍ : റഡാര്‍ പ്രവര്‍ത്തിക്കുന്നത്‌ ശബ്‌ദത്തിന്റെ പ്രതിഫലനം പ്രയോജനപ്പെടുത്തിയാണ്‌. ഇതില്‍ ശബ്‌ദതരംഗങ്ങള്‍ക്കു പകരം മൈക്രോവേവ്‌ തരംഗങ്ങളാണ്‌ (വൈദ്യുതകാന്തിക സ്‌പെക്‌ട്രത്തിലെ റേഡിയോ തരംഗങ്ങളുടെ ഉപവിഭാഗങ്ങളിലൊന്നാണ്‌ മൈക്രോവേവ്‌ തരംഗങ്ങള്‍) ഉപയോഗിക്കുന്നത്‌. പ്രകാശത്തേക്കാള്‍ ആവൃത്തി കുറഞ്ഞതും റേഡിയോ തരംഗങ്ങളേക്കാള്‍ ആവൃത്തി കൂടിയതുമാണ്‌ റഡാറിലെ തരംഗങ്ങള്‍. മൈക്രോവേവുകള്‍ ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചും സഞ്ചരിക്കാനെടുക്കുന്ന സമയം സൂക്ഷ്‌മഗ്രാഹിയായ ഉപകരണങ്ങള്‍കൊണ്ട്‌ അളക്കുന്നു. ഇതുപയോഗിച്ച്‌ റഡാര്‍ സ്‌റ്റേഷനില്‍നിന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കാം. ദൂരം, സമയം ഇവയുപേയാഗിച്ച്‌ വാഹനങ്ങളുടെ വേഗത കണക്കാക്കാം

പരീക്ഷണം
പ്രകാശത്തെപ്പോലെ തന്നെ ശബ്‌ദവും പ്രതിഫലിക്കുന്നു എന്ന്‌ തെളിയിക്കുന്നതിനുള്ള ഒരു പരീക്ഷണം 


രണ്ടു കുഴലുകള്‍ ചിത്രത്തില്‍ കാണുന്നവിധം ക്രമീകരിക്കുക. കുഴലുകള്‍ക്കിടയില്‍ ഒരു സ്‌ക്രീന്‍ വയ്‌ക്കുക. ഇടതുവശത്തെ കുഴലിന്റെ താഴത്തെ അഗ്രത്ത്‌ ഒരു ടൈംപീസ്‌ വയ്‌ക്കുക. വലതുവശത്തെ കുഴലില്‍കൂടി പ്രതിപതിച്ചു വരുന്ന ശബ്‌ദം വ്യക്തമായി കേള്‍ ക്കാന്‍ സാധിക്കത്തക്കവിധം കുഴലിന്റെ കോണളവ്‌ ക്രമീകരിക്കുക. മിനുസമായ പ്രതലത്തില്‍ തട്ടി ശബ്‌ദം പ്രതിഫലിക്കുന്നതിനാലാണ്‌ രണ്ടാമത്തെ കുഴലിലൂടെ ശബ്‌ദം കേള്‍ക്കുവാന്‍ സാധിച്ചത്‌. 
sound
Situations where reflection of sound is utilised.
Bats, dolphins etc. produce ultrasonic waves. These waves hit at objects on their path, get reflected and are received by their ears. This helps them to travel avoiding hindrances and also to find their prey.
Sonar: Sonar is used to measure the depth of oceans and to detect the shoal of fish. High frequency ultrasonic sound is used in its working. If `v' is the velocity of the sound waves and `t' is the time taken by the sound to travel from the source and come back after reflection from the object,
Radar: Police uses radar to find out the speed of vehicles plying on roads. In this,  microwaves are used instead of sound waves. The range of their frequency lies between the frequency of light wavesand radiowaves. The principle of working is the same as that of sonar. Waves travel from the source towards the target and come back within a particular interval of time. The time is measured using sensitive instruments. Using the data, the distance of the object from the source can be calculated.  

No comments:

Post a Comment