Christmas Exam


Thursday 30 May 2013

Class IX Chapter-5 തരംഗചലനം


ചലനം 
ചുറ്റുപാടുകളെ അപേക്ഷിച്ച്‌ ഒരു വസ്‌തുവിന്റെ സ്ഥാനം മാറുന്നു എങ്കില്‍ ആ വസ്‌തു ചലനത്തിലാണെന്നു പറയാം.
രേഖീയചലനം 
നേര്‍രേഖയിലൂടെയുള്ള വസ്‌തുക്കളുടെ ചലനം.
പരിക്രമണചലനം 
വൃത്തപാതയിലൂടെയുള്ള വസ്‌തുക്കളുടെ ചലനം.
ഭ്രമണചലനം 
ഒരു വസ്‌തു അതിന്‍െറ അച്ചുതണ്ടിനെ കേന്ദ്രീകരിച്ച്‌ കറങ്ങുന്നതിനെ ഭ്രമണചലനം എന്നുപറയുന്നു.
ചുറ്റുപാടുമുണ്ടാകുന്ന വിവിധതരം 
ചലനങ്ങള്‍ 
  • ഇറ്റുവീഴുന്ന മഴത്തുള്ളിയുടെ ചലനം.
  • ഫാനിന്‍െറ കറക്കം.
  • സൈക്കിള്‍ ചക്രത്തിന്‍െറ കറക്കം.
  • ക്ലോക്കിലെ പെന്‍ഡുലത്തിന്‍െറ ചലനം.
  • ഭൂമിയുടെ ഭ്രമണം.
  • ഭൂമിയുടെ പരിക്രമണം.
  • തോക്കില്‍നിന്ന്‌ വെടിയുണ്ട പായുന്നത്‌.
  • മുന്‍പോട്ടു ചാടുന്ന കുട്ടിയുടെ ചലനം.
  • വാച്ചിലെ സൂചിയുടെ അഗ്രത്തിന്‍െറ ചലനം.
  • ദൂരേക്ക്‌ എറിയുന്ന പന്തിന്‍െറ ചലനം.
  • ഹാമര്‍ എറിയുന്നതിന്‌ മുമ്പ്‌ കറക്കുന്നത്‌.
  • ഊഞ്ഞാലിന്‍െറ ചലനം.
  • ന്യൂട്ടന്‍െറ വര്‍ണപമ്പരത്തിന്‍െറ ചലനം.
  • കോമ്പസ്‌ ഉപയോഗിച്ച്‌ വൃത്തം വരയ്‌ക്കുമ്പോള്‍ പെന്‍സിലിന്‍െറ ചലനം.
  • ഞെട്ടറ്റ മാങ്ങ താഴേക്ക്‌ പതിക്കുന്നത്‌.
  • തൊട്ടിലിന്‍െറ ചലനം.
  • വെള്ളം കോരുമ്പോള്‍ കപ്പിയുടെ ചലനം. 
  • ബോര്‍ഡില്‍ എഴുതുമ്പോള്‍ ചോക്കിന്‍െറ ചലനം.
  • കാറിന്‍െറ ചക്രത്തിന്‍െറ കറക്കം.
രേഖീയചലനം
  • ഇറ്റിറ്റുവീഴുന്ന മഴത്തുള്ളിയുടെ ചലനം.
  • തോക്കില്‍നിന്ന്‌ വെടിയുണ്ട പായുന്നത്‌.
  • ഞെട്ടറ്റ മാങ്ങ താഴേക്ക്‌ പതിക്കുന്നത്‌.
പരിക്രമണചലനം
  • ഭൂമിയുടെ പരിക്രമണം.
  • വാച്ചിലെ സൂചിയുടെ അഗ്രത്തിന്‍െറ ചലനം.
  • ഹാമര്‍ എറിയുന്നതിനു മുമ്പ്‌ കറക്കുന്നത്‌.
  • കോമ്പസ്‌ ഉപയോഗിച്ച്‌ധ്‌ വൃത്തം വരയ്‌ക്കുമ്പോള്‍ പെന്‍സിലിന്‍െറ ചലനം.
ഭ്രമണചലനം

  • ഫാനിന്‍െറ കറക്കം. 
  • സൈക്കിള്‍ ചക്രത്തിന്‍െറ കറക്കം.
  • ഭൂമിയുടെ ഭ്രമണം.
  • ന്യൂട്ടന്‍െറ വര്‍ണപമ്പരത്തിന്‍െറ ചലനം.
  • വെള്ളം കോരുമ്പോള്‍ കപ്പിയുടെ ചലനം.
  • കാറിന്‍െറ ചക്രത്തിന്‍െറ കറക്കം. 
രേഖീയചലനം, പരിക്രമണചലനം, ഭ്രമണചലനം ഇവയൊന്നും അല്ലാത്തവ
  • ക്ലോക്കിലെ പെന്‍ഡുലത്തിന്‍െറ ചലനം.
  • മുന്‍പോട്ട്‌ ചാടുന്ന കുട്ടിയുടെ ചലനം.
  • ദൂരേക്ക്‌ എറിയുന്ന പന്തിന്‍െറ ചലനം.
  • ഊഞ്ഞാലിന്‍െറ ചലനം.
  • തൊട്ടിലിന്‍െറ ചലനം.
  • ബോര്‍ഡില്‍ എഴുതുമ്പോള്‍ ചോക്കിന്‍െ ചലനം.

No comments:

Post a Comment